പള്ളിക്കൽ: അനധികൃത മദ്യക്കച്ചവടം നടത്തിയ യുവാവിനെ പള്ളിക്കൽ പൊലീസ് പിടികൂടി. മടവൂർ പുലിയൂർകോണം മാങ്കുഴി കുന്നുംപുറത്ത് വീട്ടിൽ സമീർ (32) ആണ് അറസ്റ്റിലായത്. ഏറെ നാളായി ഇയാൾ ഇത്തരത്തിൽ മദ്യവിൽപന നടത്തിവരുകയായിരുന്നു. നിരന്തരം പരാതി ഉയരുന്നതിനാൽ എക്സൈസ് ഇയാളുടെ വീട് കേന്ദ്രീകരിച്ച് പലതവണ പരിശോധന നടത്തി. ഇതോടെ ഇയാൾ മദ്യം ഒഴിഞ്ഞ പറമ്പുകളിൽ കുഴിച്ചിടുകയോ പാറക്കൂട്ടങ്ങൾക്കിടയിൽ സൂക്ഷിക്കുകയോ ആയിരുന്നു പതിവ്. പരിശോധനയിൽ വീടിന്റെ പറമ്പിൽനിന്ന് കുഴിച്ചിട്ട നിലയിൽ മദ്യം കണ്ടെടുത്തിട്ടുണ്ട്. പള്ളിക്കൽ സ്റ്റേഷനിൽ അടിപിടിക്കേസും കിളിമാനൂർ എക്സൈസിൽ അബ്കാരി കേസും ഇയാൾക്കെതിരെയുണ്ട്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. പള്ളിക്കൽ എസ്.എച്ച്.ഒ പി. ശ്രീജിത്ത്, എസ്.ഐ എം. സാഹിൽ, റഹിം, സി. പി.ഒ രാജീവ്, സിയാസ്, സന്തോഷ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.