സാക്ഷിക്കെതിരെ വധഭീഷണി മുഴക്കിയയാൾ പിടിയിൽ

തിരുവല്ലം: വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ സാക്ഷിക്കെതിരെ വധഭീഷണി മുഴക്കിയയാളെ തിരുവല്ലം പൊലീസ് പിടികൂടി. തിരുവല്ലം തിനവിള പുത്തൻവീട്ടിൽ ജയപാലനെയാണ് (54) തിരുവല്ലം പൊലീസ് പിടികൂടിയത്. കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ സാക്ഷിയായ തിരുവല്ലം ശാന്തിപുരം സ്വദേശി പ്രദീപിനെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ഇയാളെ പിടികൂടിയത്. വിദേശ വനിത കൊല്ലപ്പെട്ട കേസിൽ പിടിയിലായ പ്രതികളുടെ ബന്ധുവാണ് ഇയാൾ എന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കേസിൽ സാക്ഷിയായ വ്യക്തിയുടെ സുഹൃത്തുക്കളോട് ഒന്നാം തീയതി വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ കോടതി കേസ് വിളിക്കുമെന്നും നിലവിൽ പ്രതികളായവർ​െക്കതിരെ പൊലീസ് കുറ്റം കെട്ടിച്ചമച്ചത് ആണെന്ന് പറയണമെന്നും അല്ലാത്തപക്ഷം പ്രതികൾക്ക് ശിക്ഷ ലഭിച്ചാൽ സാക്ഷിയെ കൊലപ്പെടുത്തുമെന്നും നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. 2018 ഏപ്രിൽ 20നാണ് ലിത്വാനിയ സ്വദേശിനിയുടെ മൃതദേഹം പനത്തുറക്ക്​ സമീപം കണ്ടെത്തുന്നത്. സംഭവത്തിൽ ഉമേഷ്, ഉദയൻ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇതിന്‍റെ വിചാരണ നടക്കാൻ പോകുന്നതിനിടയിലാണ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.