പാലോട്: പെരിങ്ങമ്മല ഇക്ബാൽ കോളജിൽ വിവിധ വിഷയങ്ങളിൽ െഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മൂന്ന്, നാല് തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഉദ്യോഗാർഥികൾ കൊല്ലം ഡെപ്യൂട്ടി ഡയറക്ടേററ്റിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. മൂന്നിന് രാവിലെ പത്തു മുതൽ കോമേഴ്‌സ്, ഇക്കണോമിക്സ്, മീഡിയ സ്റ്റഡീസ് എന്നിവയിലും രണ്ട് മണി മുതൽ കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി എന്നിവയിലും അഭിമുഖം നടക്കും. നാലിന് രാവിലെ 10 മുതൽ ഇംഗ്ലീഷ്, സുവോളജി, മലയാളം എന്നിവയിലും ഉച്ചക്ക് രണ്ട് മണി മുതൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലും അഭിമുഖം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.