നെടുമങ്ങാട്: കരകുളം വട്ടപ്പാറ മുളങ്കാട് ചേന്നുംപുറത്ത് നടപ്പാലം തകര്‍ന്ന് വയേധികന് ഗുരുതര പരിക്ക്. ചേന്നുംപുറം നിഷാഭവനില്‍ പി. സതീന്ദ്രന്‍നായര്‍ക്കാണ് പരിക്കേറ്റത്. പാലത്തോടൊപ്പം തോട്ടിലേക്കുവീണ സതീന്ദ്രന്‍നായരുടെ കൈക്കും കാലിനും പൊട്ടലുണ്ട്. 25 ലധികം വീട്ടുകാര്‍ ഉപയോഗിക്കുന്ന നടപ്പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല. തകര്‍ച്ച നേരിടുന്ന പാലത്തിലൂടെയായിരുന്നു ഈ വീട്ടുകാർ നടന്നിരുന്നത്. 40 വര്‍ഷം മുമ്പ് കോണ്‍ക്രീറ്റ് ചെയ്ത പാലത്തിന്റെ സിമന്റ് ഭാഗങ്ങള്‍ പൂര്‍ണമായും അടര്‍ന്നുപോയിരുന്നു. തുരുമ്പെടുത്ത കമ്പികള്‍ പുറത്തു കാണാവുന്ന വിധത്തിലായിരുന്നു പാലം. വിദ്യാർഥികളും വയോധികരുമടക്കം നിരവധിപേരാണ് ദിനംപ്രതി ഈ പാലത്തിലൂടെ യാത്ര ചെയ്തിരുന്നത്. സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പാലം പൊളിഞ്ഞുവീണത്. പാലം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഫോട്ടോ :1പാലം തകര്‍ന്നുവീണ് പരിക്കേറ്റ സതീന്ദ്രന്‍നായര്‍ 2 തകര്‍ന്ന ചേന്നുംപുറം നടപ്പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.