തിരുവനന്തപുരം: യോഗമില്ലാത്തതിനാലാവാം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് തന്നെ പരിഗണിക്കാതെ പോയതെന്നും എന്നാൽ, നടൻ ഇന്ദ്രൻസിന്‍റെ അഭിനയം കാണാതെ പോയത് സങ്കടകരമാണെന്നും നടി മഞ്ജു പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. നല്ലൊരു സിനിമ ജൂറി കാണാതെ പോയതില്‍ വിഷമമുണ്ട്. കഠിനാധ്വാനം കാണാത്തത് ശരിയല്ല. ഒരു പ്രശ്നത്തിന്‍റെ പേരിൽ സിനിമയെ മാറ്റിനിർത്താൻ പറ്റില്ല. ഒരു കുഞ്ഞിനെപ്പോലെ താലോലിച്ച് ഏഴുവർഷം കൊണ്ടാണ് ഹോം എന്ന സിനിമ സംവിധായകൻ റോജിൻ തോമസ് രൂപപ്പെടുത്തിയെടുത്തത്. മാത്രമല്ല ഈ ചിത്രത്തിനുപിറകില്‍ ഒരുപാട് പേരുടെ അധ്വാനം ഉണ്ടെന്നും അവർ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നടി മഞ്ജു പിള്ള തഴയപ്പെട്ടത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ എം.എ. നിഷാദ്. മികച്ച രണ്ടാമത്തെ നടിയാകേണ്ടിയിരുന്നത് മഞ്ജു പിള്ളയായിരുന്നു. അത്രക്ക് മികച്ച പ്രകടനമായിരുന്നു ഹോം സിനിമയിലേത്. ഇതുകൊണ്ട് അവാർഡ് കിട്ടിയ നടി, അനർഹയാണെന്ന് അർഥമില്ലെന്നും നിഷാദ് പറഞ്ഞു. ഇന്ദ്രൻസിന് പിന്തുണ അർപ്പിച്ച് നടി രമ്യ നമ്പീശനും ഫേസ്ബുക്കിൽ രംഗത്തെത്തി. ''ഹോം, എന്നും ഞങ്ങളുടെ ഹൃദയത്തിൽ''എന്ന തലക്കെട്ടോടെയാണ് രമ്യയുടെ പോസ്റ്റ്. കോൺഗ്രസ് നേതാവ് ടി. സിദ്ദീഖും അവാർഡ് നിർണയത്തെ വിമർശിച്ച് രംഗത്തെത്തി. 'ഹൃദയം കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ പുഞ്ചിരിയോളം മികച്ച ഭാവപ്പകർച്ച മറ്റ് അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങൾ' എന്നാണ് കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.