തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനുശേഷം രാഷ്ട്രപതി റാംനാഥ് കോവിന്ദ് മടങ്ങി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. നിയമസഭ സംഘടിപ്പിച്ച വനിത സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് 25ന് രാഷ്ട്രപതി കേരളത്തിലെത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകുന്നേരം 5.20ന് അദ്ദേഹം പുണെയിലേക്ക് മടങ്ങി. പത്നി സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പത്നി രേഷ്മ ആരിഫ്, മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, സതേൺ എയർ കമാൻഡ് എയർ മാർഷൽ എസ്.കെ. ഇൻഡോറിയ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ, ജില്ല കലക്ടർ നവ്ജ്യോത് ഖോസ എന്നിവർ രാഷ്ട്രപതിയെ യാത്രയാക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.