തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ (91) നിര്യാതയായി. ഇന്നലെ രാവിലെ ആറിന് മെഡിക്കൽ കോളജില്‍ നവരംഗം നോര്‍ത്ത് ലെയിനിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം വിമന്‍സ്, യൂനിവേഴ്‌സിറ്റി, എറണാകുളം മഹാരാജാസ് എന്നീ കോളജുകളില്‍ പ്രഫസറായി ജോലി ചെയ്തിട്ടുണ്ട്. 1988ല്‍ കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. അന്തരിച്ച ഡോ: കെ. രാമചന്ദ്രന്‍ പണ്ടാലയാണ് ഭർത്താവ്. മക്കൾ: ഹരി പണ്ടാല, ശ്രീദേവി നായര്‍, മരുമക്കൾ: പരമേശ്വരി പണ്ടാല, ബി.ആര്‍. നായര്‍. ചിത്രം: Lila Pandalai 91 tvm parvathi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.