പി.സി. ജോർജിന്​ എസ്കോർട്ട് പോയ ​െപാലീസ് വാഹനം ഇടിച്ച്​ വഴിയാത്രക്കാരന്​ പരിക്ക്​

മംഗലപുരം: മതവിദ്വേഷപ്രസം​ഗക്കേസിൽ അറസ്റ്റിലായ പി.സി. ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകവേ മംഗലപുരത്ത് വെച്ച് ​െപാലീസ് എസ്കോർട്ട് വാഹനം വഴിയാത്രക്കാരനെ ഇടിച്ചു. അപകടത്തിൽ ചന്തവിള ഷിബിന മൻസിലിൽ മുഹമ്മദ്‌ ബഷീറിനാണ്(62) പരിക്കേറ്റത്. രാത്രി 12.30 ഓടെയാണ് അപകടം. പി.സി. ജോർജിനെ അറസ്റ്റ് ചെയ്ത്​ കൊണ്ടുപോകുമ്പോൾ മുന്നിലും പിന്നിലുമായി ​െപാലീസ് എസ്കോർട്ട് വാഹനങ്ങൾ ഉണ്ടായിരുന്നു. അതിൽ പി.സി. ജോർജിനുപിന്നാലെ വന്ന വാഹനമാണ് വഴിയാത്രക്കാരനെ ഇടിച്ചിട്ടത്. വാഹനം അമിത വേഗത്തിലാണ് വന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് പരിക്കേറ്റ വഴിയാത്രക്കാരനെ ​െപാലീസ് വാഹനത്തിൽ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ബഷീർ മദ്യലഹരിയിലായിരുന്നെന്നും പരിക്ക് ഗുരുതരമല്ലെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.