തിരുവനന്തപുരം: ജാമ്യ ഉപാധികൾ ലംഘിച്ചതിന് പോക്സോ കേസിലെ രണ്ട് പ്രതികളുടെ ജാമ്യം തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആജ് സുദർശൻ റദ്ദാക്കി. തിരുമല തട്ടാംവിള ലെയിനിൽ അലി അക്ബർ, ബീമാപള്ളി ജവഹർ ജംഗ്ഷനിൽ മൈയ്തീൻ അടിമ എന്നിവരുടെ ജാമ്യങ്ങളാണ് റദ്ദാക്കിയത്. പോക്സോ കേസിലെ പ്രതികളായ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചപ്പോൾ മറ്റ് കേസുകളിൽ ഉൾപ്പെടരുതെന്ന് ഉപാധിയുണ്ടായിരുന്നു. ഇവർ മറ്റ് കേസുകളിൽ പ്രതികളായി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജികൾ കോടതി അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.