കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പുനർവികസനം: കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു

കന്യാകുമാരി: തമിഴ്നാട്ടിൽ അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ നടപ്പാക്കുന്ന പുനർവികസന പദ്ധതിയിൽ ഉൾപ്പെടുത്തി കന്യാകുമാരി റെയിൽവേ സ്റ്റേഷനും നവീകരിക്കുന്നു. ഇതിന്റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽനിന്ന്​ വിഡിയോ കോൺഫറൻസ് മുഖേന നിർവഹിച്ചു. കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മന്ത്രി ടി. മനോതങ്കരാജ്, എ. വിജയകുമാർ എം.പി, എം.എൽ.എ. ദളവായ് സുന്ദരം, ടൗൺ പഞ്ചായത്ത് പ്രസിഡന്റ് കുമരി സ്റ്റീഫൻ, തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ, ചീഫ് എൻജിനീയർ കൺസ്ട്രക്​ഷൻ നിരഞ്ജൻ നായിക് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. 1803 കോടി രൂപ ചെലവിലാണ് കന്യാകുമാരി, കാട് പാടി, മധുര, രാമേശ്വരം, ചെന്നൈ എഴുമ്പൂർ സ്റ്റേഷനുകളിൽ പുനർവികസന നിർമാണ പ്രവർത്തനങ്ങൾ നടക്കുക. ഇതിൽ കന്യാകുമാരിയിൽ വിവേകാനന്ദ സ്മൃതി മണ്ഡപത്തിന്റെ മാതൃകയിലാണ് സ്റ്റേഷന്റെ മുഖപ്പ് നവീകരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.