ബി.എസ്.എൻ.എൽ സൗജന്യ സിം

തിരുവനന്തപുരം: സർക്കാറിന്റെ ഒന്നാംവാർഷികാഘോഷപരിപാടിയായ എന്‍റെ കേരളം- പ്രദർശന വിപണനമേളയുടെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ വെള്ളിയാഴ്ച മുതൽ ജൂൺ രണ്ടുവരെ ബി.എസ്.എൻ.എൽ പവിലിയൻ പ്രവർത്തിക്കുന്നു. ഇതിൽ വിവിധ ബി.എസ്​.എൻ.എൽ സേവനങ്ങളുടെ പ്രദർശനവും ലാൻഡ്ഫോണിന്റെ നമ്പർ മാറാതെതന്നെ, ഫൈബർ ഹൈസ്പീഡ് ഇൻറർനെറ്റ്​ കണക്​ഷനുള്ള സ്പോട്ട്​ രജിസ്ട്രേഷനും ലഭ്യമാണ്. കൂടാതെ, ബി.എസ്​.എൻ.എൽ സിം സൗജന്യമായി ലഭിക്കുന്നതിനോടൊപ്പം നിലവിലുള്ള സിം 4ജിയിലേക്ക് അപ്ഗ്രേഡും ചെയ്യാവുന്നതാണ്. ഇതോടൊപ്പം ബി.എസ്​.എൻ.എൽ നൽകുന്ന വിവിധ തൊഴിലധിഷ്ഠിത ട്രെയിനിങ്​ കോഴ്സുകളുടെ സ്പോട്ട്​ രജിസ്ട്രേഷനും ലഭ്യമാണ്. സേവനങ്ങൾ ലഭിക്കുന്നതിനായി ഫോട്ടോയും ഐ.ഡികാർഡും ആവശ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.