സെപ്റ്റിക് ടാങ്കിൽ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി

വിഴിഞ്ഞം: സ്ലാബ് തകർന്ന് സെപ്റ്റിക് ടാങ്കിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. പരണിയം എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന പ്രസന്നകുമാരിയാണ്​ (48) പതിനഞ്ചടിയോളം താഴ്ചയുള്ള കുഴിയിൽ വീണത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മഴ പെയ്ത് തകർന്നിരുന്ന സ്ലാബിന്മേൽ ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. വിവരമറിഞ്ഞ് പൂവാർ ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വിപിൻലാൽ നായകത്തിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഏണിയുടെ സഹായത്തോടെ പ്രസന്നകുമാരിയെ പുറത്തെടുത്തു. കാലിന് നേരിയ പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂവാർ എസ്.ഐ തിങ്കൾ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.