കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് പ്രകടനം നടത്തി

വെള്ളറട: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചും സമരം നടത്തുന്ന ജീവനക്കാര്‍ക്ക് ഐക്യദാർഢ്യം പ്രഖ്രാപിച്ചും ബി.ജെ.പി വെള്ളറട മണ്ഡലം കമ്മിറ്റി . വെള്ളറട മണ്ഡലം പ്രസിഡന്റ് കള്ളികാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍, വെസ് പ്രസിഡന്റ് ശിശുപാലന്‍, ട്രഷറര്‍ അമൃത പ്രദീപ്, യുവമോര്‍ച്ച മണ്ഡലം ജനറൽ സെക്രട്ടറി സുമോദ് വെള്ളറട, ഏരിയ ജനറൽ സെക്രട്ടറി സുരേഷ് കിളിയൂര്‍, ഏരിയ ജനറൽ സെക്രട്ടറി ബിനു ആര്യങ്കോട്, ജനറൽ സെക്രട്ടറി രതീഷ് മണികണ്ഠന്‍, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു. വെള്ളറട ഏരിയ പ്രസിഡന്റ്​ പത്മകുമാര്‍ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.