കന്യാകുമാരി ജില്ലയിൽ പരക്കെ മഴ

നാഗർകോവിൽ: . ബുധനാഴ്ചയും മഴ തുടർന്നു. ശക്തമായ മഴ ലഭിച്ചതിനെ തുടർന്ന് പേച്ചിപ്പാറ, പെരുഞ്ചാണി എന്നീ അണക്കെട്ടുകളിൽ യഥാക്രമം 43, 45 അടി നിരക്കിൽ ജലനിരപ്പ് ഉയർന്നു. മഴ കാരണം കുലശേഖരം, കീരിപ്പാറ, തടിക്കാരക്കോണം തുടങ്ങിയ സ്ഥലങ്ങളിൽ റബർ പാൽ വെട്ട് തടസ്സപ്പെട്ടു. മത്സ്യത്തൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിന് പോയില്ല. പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകിയതു കാരണം വൈദ്യുതിക്കും ഗതാഗതത്തിനും തടസ്സമുണ്ടായി. ബലമോറിൽ 36.4 മി.മീ എന്ന നിരക്കിൽ കൂടുതലായി മഴലഭിച്ചു. കന്യാകുമാരി ഉൾപ്പെട്ട ടൂറിസം കേന്ദ്രങ്ങളെയും മഴ സാരമായി ബാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.