വെള്ളറട: സി.പി.ഐ അമ്പൂരി ലോക്കല്‍ സമ്മേളന ഭാഗമായുള്ള കുടുംബ സംഗമം മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. ജനവാസ കേന്ദ്രമായ അമ്പൂരിയെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടികളില്‍ ജനങ്ങളുടെ ആശങ്ക എത്രയും വേഗം പരിഹരിക്കണമെന്ന് ജി.ആര്‍. അനില്‍ ആവശ്യപ്പെട്ടു. ലോക്കല്‍ സമ്മേളന ഭാഗമായി വില്‍പാട്ട് ഉൾപ്പെടെയുള്ള കലാപരിപാടികളും അനുമോദനങ്ങളും ഉണ്ടായിരുന്നു. പ്രതിനിധി സമ്മേളനം അഡ്വ.ജെ. വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസമായി നടന്ന ലോക്കല്‍ സമ്മേളനത്തില്‍ അഡ്വ. കള്ളിക്കാട് ചന്ദ്രന്‍, കെ.പി. ഗോപകുമാര്‍, വാഴിച്ചല്‍ ഗോപന്‍, ഷിബു തോമസ്, സി. ജനാര്‍ദനന്‍, വി. സന്തോഷ്, ലാല്‍ കൃഷ്ണന്‍, അമ്പിളി പുത്തൂരാന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി അപ്പുക്കുട്ടനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ഗോപാലകൃഷ്ണനെയും തെരഞ്ഞെടുത്തു. ചിത്രം. സി.പി.ഐ അമ്പൂരി ലോക്കല്‍ സമ്മേളന ഭാഗമായുള്ള കുടുംബ സംഗമം മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.