സൗജന്യ കലാപഠനകേന്ദ്രം ബ്ലോക് തല ഉദ്ഘാടനം

വെള്ളറട: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായിയുള്ള സൗജന്യ കലാപഠനകേന്ദ്രത്തിന്റെ ബ്ലോക് തല ഉദ്ഘാടനം സി.കെ. ഹരിന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം അധ്യക്ഷതവഹിച്ചു. ബ്ലോക് പ്രസിഡന്റ് ലാല്‍ കൃഷ്ണ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം രാധിക മുഖ്യപ്രഭാഷണം നടത്തി. ബ്ലോക് അംഗം മേരി മേബിള്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ മിനര്‍വ സുകുമാരന്‍, ഉഷകുമാരി, ജില്ല കോഓഡിനേറ്റര്‍ അപര്‍ണ എന്നിവര്‍ പങ്കെടുത്തു. ഭാവന പ്രസിഡന്റ് പൂഴനാട് ഗോപന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രഭു നന്ദിയും പറഞ്ഞു. ചിത്രകല, സംഗീതം, പരസ്യകല എന്നിവയില്‍ സൗജന്യ പരിശീലനം ആരംഭിച്ചിട്ടുണ്ട്. പ്രായപരിധിയില്ലാതെ ആര്‍ക്കും പഠിക്കാന്‍ കഴിയുന്ന ഈ ക്ലാസുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഭാവന ഗ്രന്ഥശാലയുമായി ബന്ധപ്പെടണം. ഫോണ്‍: 9847734561. ചിത്രം. സൗജന്യ കലാപഠനകേന്ദ്രത്തിന്റെ ബ്ലോക് തല ഉദ്ഘാടനം സി.കെ. ഹരിന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.