ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കാറ്ററിങ്​ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ അംഗീകാരമുള്ള പ്രോഗ്രാമിന് പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോറം തിരുവനന്തപുരം എസ്.ആർ.സി ഓഫിസില്‍നിന്നും അംഗീകൃത പഠന കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. അവസാന തീയതി ജൂണ്‍ 10. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033. ഫോണ്‍: 9846033001, 04712325101. വെബ്സൈറ്റ്: www.srccc.in. ---------------------------------------------------------------- 'നീര്‍ധാര' പദ്ധതി: വാമനപുരം നദി മികച്ച ജലസ്രോതസ്സാകും * തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി തയാറാക്കുന്നു തിരുവനന്തപുരം: വാമനപുരം നദിയുമായി ബന്ധപ്പെട്ടുള്ള കുടിവെള്ള പദ്ധതികളെ സംരക്ഷിക്കുകയും അനുബന്ധ ജലസ്രോതസ്സുകളുടെ ശുചിത്വം ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണ് 'നീര്‍ധാര'യെന്ന് ഡി.കെ. മുരളി എം.എല്‍.എ. വാമനപുരം നദിയുടെ സംരക്ഷണം, അനുബന്ധ ജല സ്രോതസ്സുകളുടെ ശുചിത്വ പരിപാലനം, കുളം റീചാര്‍ജിങ് എന്നിവയിലൂടെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തിക്കൊണ്ടുവരുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 'വാമനപുരം നദിക്കായി നീര്‍ധാര ജനകീയ പദ്ധതി'യുടെ ആദ്യ ശിൽപശാലയില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ പദ്ധതി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശിൽപശാലയില്‍ സബ്കലക്ടര്‍ മാധവിക്കുട്ടി, ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കുമാരി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ഭൂവിനിയോഗ കമീഷണര്‍ എ. നിസാമുദ്ദീന്‍, നവകേരളം കര്‍മപദ്ധതി ജില്ല കോഓഡിനേറ്റര്‍ ഡി. ഹുമയൂണ്‍, സി.ഇ.ഡി പ്രോഗ്രാം ഓഫിസര്‍ ബി. ബൈജു, ബ്ലോക്ക്​-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.