മോതിരമലയിൽ കട്ടാന ചരിഞ്ഞു

കുലശേഖരം: ചേച്ചിപ്പാറയ്ക്ക് സമീപം ആദിവാസി ഊരായ മോതിരമലയിൽ കാട്ടാന ചരിഞ്ഞു. വ്യാഴാഴ്ച രാവിലെ കൂട്ടമായി എത്തിയ നാല് കാട്ടാനകളിൽ ഒരു പിടിയാന മാത്രം ആദിവാസി ഊരിൽനിന്ന്​ കാട്ടിൽ പോകാതെ നിൽക്കുന്നതുകണ്ട് സമീപവാസികൾ നോക്കിയപ്പോൾ ആനയുടെ കാലിൽ മുറിവേറ്റ് അനങ്ങാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അസിസ്​റ്റന്റ് ഓഫിസർ ശിവകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. നാട്ടുകാർ ആനക്ക്​ ഭക്ഷണവും വെള്ളവും നൽകാൻ ശ്രമിച്ചുവെങ്കിലും ഉച്ചയോടെ നിലത്തുവീണ് ചരിയുകയായിരുന്നു. വെള്ളിയാഴ്ച തിരുനെൽവേലിയിൽനിന്ന്​ ഡോക്ടർമാർ എത്തി പോസ്റ്റ്മോർട്ടം നടത്തി. പരിശോധനഫലം ലഭിച്ച ശേഷമേ മരണത്തിന്റെ യഥാർഥ കാരണം അറിയാൻ കഴിയൂവെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.