ടൂറിങ്​ ടാക്കീസ് ഓട്ടം തുടങ്ങി

തിരുവനന്തപുരം: നല്ലസിനിമ നാട്ടിൻപുറങ്ങളിലേക്ക് എന്ന സന്ദേശവുമായി ടൂറിങ്​ ടാക്കീസ് വീണ്ടും ഓട്ടം തുടങ്ങി. കോവിഡ് കാലത്ത് താൽക്കാലികമായി നിർത്തിെവച്ചിരുന്ന ചലച്ചിത്ര അക്കാദമിയുടെ ടൂറിങ്​ ടാക്കീസ് പദ്ധതി പുനരാരംഭിക്കുന്നതി​െന്‍റ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്രപ്രദര്‍ശന യാത്രയുടെ ഫ്ലാഗ്​ ഓഫ് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. ​േമയ് 14 മുതല്‍ ​േമയ് 26 വരെ കേരള മഹിള സമഖ്യ സൊസൈറ്റിയുമായി ചേര്‍ന്ന് വിമന്‍ ആന്‍ഡ്​​ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കുവേണ്ടി അവധിക്കാല ചലച്ചിത്രപ്രദര്‍ശനം നടത്തും. തിങ്കളാഴ്ച നിശ്ചയം, സോങ്​ ഓഫ് സ്പാരോസ്, ദി റോക്കറ്റ്, 101 ചോദ്യങ്ങള്‍ തുടങ്ങിയ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. FLAG OFF MIN SAJI CHERIAN ചലച്ചിത്ര അക്കാദമിയുടെ ടൂറിങ്​ ടാക്കീസ് പദ്ധതി പുനരാരംഭിക്കുന്നതി​െന്‍റ ഭാഗമായ ചലച്ചിത്രപ്രദര്‍ശനയാത്ര മന്ത്രി സജി ചെറിയാന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.