തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പി.ടി. തോമസിന്റെ മരണത്തെ സൗഭാഗ്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് സി.പി.എമ്മിന്റെ അധമ മനസ്സിന്റെ പ്രതിഫലനമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍. ഇത്രയും ക്രൂരവും നിന്ദ്യവുമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനും മുഖ്യമന്ത്രിക്കേ കഴിയൂ. മുഖ്യമന്ത്രി നടത്തിയ 'സൗഭാഗ്യ'പ്രയോഗം വെറുമൊരു നാക്കുപിഴയല്ല. പി.ടി. തോമസിന്റെ ജനസ്വീകാര്യതയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്. തൃക്കാക്കരയില്‍ പി.ടി. തോമസിന് ലഭിച്ച ജനസമ്മതി യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിനും ലഭിക്കുന്നുവെന്ന തിരിച്ചറിവ് മുഖ്യമന്ത്രിയെ വല്ലാതെ വിറളിപിടിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.