'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി​ സെക്രട്ടേറിയറ്റിലും

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ രണ്ടാംഘട്ട നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ഗാർഡനിൽ പച്ചക്കറിത്തൈകൾ നട്ടു. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കൃഷി പ്രോത്സാഹിപ്പിക്കാൻ ജീവനക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം ഉദ്യമങ്ങൾ പ്രതീക്ഷയേകുന്നതാണെന്ന്​ മന്ത്രി പറഞ്ഞു. ജീവനക്കാരുടെ കുടുംബങ്ങളിലേക്ക്​ പച്ചക്കറിത്തൈകളും വിത്തുകളും നൽകി കാർഷിക സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുകയുമാണ്​ പരിപാടിയുടെ ലക്ഷ്യം. ഉദ്ഘാടനത്തിന്​ ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കാർഷികോത്സവത്തിൽ വിത്തുകളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.