നെയ്യാറ്റിൻകര: നഗരസഭ പ്രദേശത്തെ എല്ലാ വീടുകളിലും ബയോ ഡൈജസ്റ്റർ ബിന്നുകൾ സ്ഥാപിക്കുന്ന പരിപാടിക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ഡോ. ശശി തരൂർ എം.പി നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ചു. 44 വാർഡുകളിലായി 14000 ബിന്നുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ അറിയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ആർ. അജിതകുമാരി, എൻ.കെ അനിതകുമാരി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് വി.കെ അവനീന്ദ്രകുമാർ, ബി.ജെ.പി പാർലമെന്‍ററി പാർട്ടി ലീഡർ ഷിബുരാജ്കൃഷ്ണ, നഗരസഭ സെക്രട്ടറി ആർ. മണികണ്ഠൻ, സൂപ്പർവൈസർ ശശികുമാർ, നഗരസഭാ കൗൺസിലർമാർ, ആശാ പ്രവർത്തകർ, ഹരിതകർമ്മ സേന അംഗങ്ങൾ, വാർഡ് തല സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവര്‍ സംബന്ധിച്ചു ചിത്രം: blpm bio
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.