നഴ്‌സസ് ദിനാഘോഷം

നെയ്യാറ്റിൻകര: ലോക നഴ്‌സസ് ദിനത്തിന്‍റെ ഭാഗമായി നിംസ് കോളജ് ഓഫ് നഴ്‌സസിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷ പരിപാടിയിൽ ആരോഗ്യ മേഖലയിലെ മികച്ച സേവനം കാഴ്ചവെച്ച നഴ്സുമാരെ ആദരിച്ചു. ഭീമ ഗോൾഡ് ആൻഡ് ഡയമണ്ട്​സ്​ ചെയർമാൻ ഡോ. ഭീമാ ഗോവിന്ദൻ ഉദ്​ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പി അധ്യക്ഷത വഹിച്ചു. നഴ്‌സിങ്​ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. നിംസ് സ്പെക്ട്രം ഡയറക്ടർ പ്രഫ. ഡോ. എം.കെ.സി. നായർ, ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. മധു ശ്രീധർ, മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സജു, അഡ്മിനിസ്‌ട്രേറ്റിവ് കോഓഡിനേറ്റർ ശിവകുമാർ രാജ്, കോളജ് ഓഫ് നഴ്‌സിങ്​ വൈസ് പ്രിൻസിപ്പൽ ജോസഫിൻ വിനിത, നഴ്‌സിങ്​ സൂപ്രണ്ട് ദീപ്തി പി. നായർ തുടങ്ങിയവർ സംബന്ധിച്ചു. NIMS ചിത്രം: ലോക നഴ്‌സസ് ദിനത്തിന്‍റെ ഭാഗമായി നിംസ് കോളജ് ഓഫ് നഴ്‌സസിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷ പരിപാടിയിൽ ആരോഗ്യമേഖലയിലെ മികച്ച സേവനം കാഴ്ചവെച്ച നഴ്സുമാരെ ആദരിക്കുന്ന ചടങ്ങ് ഭീമ ഗോൾഡ് ആൻഡ് ഡയമണ്ട്​സ്​ ചെയർമാൻ ഡോ. ഭീമാ ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.