പ്രതി റിഥിൻ ബേബി
Posted On
date_range Updated On
date_range മോഷ്ടിച്ച ബൈക്കിലെത്തി സ്വകാര്യ ബസ് കവർന്ന യുവാവ് അറസ്റ്റിൽ
കൊരട്ടി: ജങ്ഷനിൽനിന്ന് സ്വകാര്യ ബസും അങ്കമാലിയിൽനിന്ന് ബൈക്കും മോഷ്ടിച്ച വിരുതനെ പൊലീസ് പിടികൂടി. അങ്കമാലി സ്വദേശി റിഥിൻ ബേബി (25) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.
അങ്കമാലിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കൊരട്ടിയിലെത്തിയ ഇയാൾ ജങ്ഷനിൽ രാത്രിയിൽ പാർക്ക് ചെയ്ത കൊരട്ടി-അങ്കമാലി റൂട്ടിലോടുന്ന സ്വകാര്യ ബസ് സ്റ്റാർട്ട് ചെയ്ത് തൃശൂർ ദിശയിലേക്ക് പുറപ്പെടുകയായിരുന്നു. ഹെൽമറ്റ് വച്ച് ബസ് ഓടിക്കുന്ന ഇയാളെ കണ്ട് ഓട്ടോറിക്ഷക്കാർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
കൊരട്ടി പൊലീസിന്‍റെ ഫോൺ കോളിനെ തുടർന്ന് പുതുക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ദേശീയപാതയിൽ വെച്ച് റിഥിനെ പിടികൂടുകയായിരുന്നു. ഇയാൾ പതിവായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നും മാനസിക ദൗർബല്യമുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.