പാലപ്പിള്ളി പിള്ളത്തോടിന് സമീപം ഇറങ്ങിയ കാട്ടാന
ആമ്പല്ലൂര്‍: പാലപ്പിള്ളി കാരികുളത്ത് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുഴിയാനിമറ്റത്തില്‍ മാത്യുവിൻെറ വാഴത്തോട്ടത്തില്‍ ഇറങ്ങിയ കാട്ടാന നിരവധി വാഴകള്‍ നശിപ്പിച്ചു.
വീടിനുസമീപമുള്ള പറമ്പിലെ പ്ലാവില്‍ കുത്തുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയതോടെ ആന തൊട്ടടുത്ത പറമ്പിലേക്ക് ഓടി. സമീപവാസിയായ തൈവളപ്പില്‍ ജോസഫിന്‍റെ മതില്‍ തകര്‍ത്ത ആന പരിസരത്തെ പറമ്പുകളിലെ കൃഷി വ്യാപകമായി നശിപ്പിച്ചു.
വഴിയോരത്തെ പ്ലാവ് കുത്തിമറിച്ചിട്ടു. നിരവധി കവുങ്ങുകളും വാഴകളും ആന നശിപ്പിച്ചു. റബര്‍ തോട്ടത്തിലൂടെയാണ് കൊമ്പന്‍ വീടുകള്‍ക്ക് അടുത്ത് എത്തിയത്. ബുധനാഴ്ച രാവിലെ പാലപ്പിള്ളി പിള്ളത്തോടിന് സമീപം എത്തിയ മറ്റൊരു ഒറ്റയാന്‍ ഏറെ നേരം റോഡില്‍ നിലയുറപ്പിച്ചു. നാട്ടുകാര്‍ ശബ്ദമുണ്ടാക്കിയാണ് ആനയെ തുരത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.