ഇല്ലിക്കൽ ഡാമിന്റെ ഷട്ടറുകളിൽ തടഞ്ഞുനിന്ന വന്മരങ്ങൾ നീക്കുന്നു
Posted On
date_range Updated On
date_range ഇല്ലിക്കൽ ഡാമിന്റെ ഷട്ടറുകളിൽ തടഞ്ഞുനിന്ന വന്മരങ്ങൾ നീക്കി
ചേർപ്പ്: എട്ടുമുന ഇല്ലിക്കൽ ഡാമിന്റെ ഷട്ടറുകളിൽ തടഞ്ഞുനിന്ന വന്മരങ്ങൾ അഗ്നിരക്ഷാസേനയെത്തി എടുത്തുമാറ്റി.
പുഴയിലെ നീരൊഴുക്ക് ശക്തമായതോടെ കരുവന്നൂർ പുഴയിലൂടെ ഒഴുകിയെത്തിയ മരങ്ങൾ ഡാമിന്റെ ഷട്ടറുകളിൽ തടഞ്ഞുനിൽക്കുകയായിരുന്നു.
തുടർന്ന് മറ്റു പാഴ്വസ്തുക്കളും എത്തി ഷട്ടറിൽ നിറഞ്ഞതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നു.
ഇരിങ്ങാലക്കുടയിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് മരങ്ങൾ റോപ്പ് ഉപയോഗിച്ച് എടുത്തുമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.