മാന്ദാമംഗലം: കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിക്കുന്നത് തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരോട്ടിച്ചാല്‍, കൊളാംകുണ്ട് ഭാഗത്ത് മൂന്ന് മാസം പ്രായമായ 200ലധികം വാഴകളാണ് നശിപ്പിച്ചത്. വെളുത്തനോടത്ത് നന്ദകുമാര്‍, പുതിയമഠത്തില്‍ സുന്ദരന്‍ എന്നിവരുടെ നേന്ത്രവാഴകളാണ് നശിപ്പിച്ചത്.
മാന്ദാമംഗലത്ത് കാട്ടുപന്നികൾ നശിപ്പിച്ച കൃഷി
കൂടാതെ മണ്ടോലി ജോയിയുടെ കപ്പകൃഷിക്കും വ്യാപക നാശമുണ്ടാക്കിയിട്ടുണ്ട്. കാട്ടുപന്നിയെ വെടിവെക്കാൻ അനുവാദമുണ്ടെങ്കിലും ഇതിന് വേണ്ട സംവിധാനങ്ങൾ ഇല്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടുപന്നിയുടെ ശല്യം മൂലം ചേമ്പ്, ചേന, ഇഞ്ചി തുടങ്ങിയവ കൃഷിചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. മരോട്ടിച്ചാല്‍, വെള്ളക്കാരിതടം, വല്ലൂര്‍ എന്നിവിടങ്ങളില്‍ കാട്ടാന ശല്യവും കൃഷിയെ ബാധിക്കുന്നുണ്ട്.
കാട്ടനകള്‍ തെങ്ങ്, റബ്ബര്‍, കവുങ്ങ്, വാഴ എന്നിവയാണ് വ്യാപകമായി നശിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2000വാഴകള്‍ നശിച്ച കള്ളിപറമ്പില്‍ ലോനപ്പന് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കൃഷി നാശം സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.