Posted On
date_range Updated On
date_range കോവിഡ് പ്രോട്ടോകോൾ ലംഘനം: ചലച്ചിത്ര ചിത്രീകരണ സംഘത്തിെൻറ ഡ്രൈവർക്കെതിരെ കേസ്
അതിരപ്പിള്ളി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് ചലച്ചിത്ര ചിത്രീകരണ സംഘത്തിെൻറ ഡ്രൈവർക്കെതിരെ അതിരപ്പിള്ളി പൊലീസ് കേസെടുത്തു. വാൻ ഡ്രൈവർ വെള്ളൂർ മാനഞ്ചേരി വീട്ടിൽ ഉണ്ണികൃഷ്ണന് (58) എതിരെയാണ് കേസ്. വ്യാഴാഴ്ച ഉച്ചയോടെ ആനമല റോഡിലൂടെ എത്തിയ വാഹനം ചെക്പോസ്റ്റിൽ െവച്ച് പൊലീസ് തിരിച്ചയച്ചിരുന്നു. എന്നാൽ ഇവർ പൊലീസിെൻറ കണ്ണുവെട്ടിച്ച് ഊടുവഴിയിലൂടെ അതിരപ്പിള്ളിയിലേക്ക് എത്തുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് അതിരപ്പിള്ളി അതിനിയന്ത്രിത മേഖലയാണ്. ഇതറിയാതെ പലരും വാഹനങ്ങളിലെത്തുന്നത് പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.