Posted On
date_range Updated On
date_range വിജയരാജമല്ലികയുടെ ആറാമത് പുസ്തകം 'ലിലിത്തിന് മരണമില്ല' പ്രകാശനം ചെയ്തു
തൃശൂർ: ട്രാന്‍സ്‌ജെന്‍ഡര്‍ കവി വിജയരാജമല്ലികയുടെ ആറാമത് പുസ്തകം 'ലിലിത്തിന് മരണമില്ല' പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ അന്‍വര്‍ അലി, കവയത്രിയും അധ്യാപികയുമായ അജിത ടി.ജിക്ക് നല്‍കിയാണ് പ്രകാശനം നിർഹിച്ചത്. തൃശൂര്‍ ബുക്കിഷ് സ്റ്റോറില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തിന്‍റെ ആദ്യപ്രതി പ്രവീണ്‍ വൈശാഖില്‍ നിന്നും എഴുത്തുകാരി ജ്യോതി ശ്രീധര്‍ ഏറ്റുവാങ്ങി. ജാഷിം പി. എം, ഗീത പ്രവീണ്‍, ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഐവറി ബുക്സാണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.