പെരുമ്പിലാവ് അൻസാർ ട്രെയിനിങ് കോളജ് വിദ്യാർഥികൾ സ്വരൂപിച്ച തുക മാധ്യമം ഹെൽത്ത് കെയർ പ്രതിനിധികൾക്ക് കൈമാറുന്നു


രോഗികൾക്ക് സാന്ത്വനമായി അൻസാർ ട്രെയിനിങ് കോളജ് വിദ്യാർഥികൾ; മാധ്യമം ഹെൽത്ത് കെയറിന് 74,280 രൂപ കൈമാറി

പെരുമ്പിലാവ്: മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കാരുണ്യഹസ്തവുമായി പെരുമ്പിലാവ് അൻസാർ ട്രെയിനിങ് കോളജ് ഫോർ വുമൺ. വിദ്യാർഥികൾ സ്വരൂപിച്ച 74,280 രൂപ കോളജിൽ നടന്ന ചടങ്ങിൽ മാധ്യമം ഹെൽത്ത് കെയറിന് കൈമാറി.

അൻസാർ ഹയർ എജുക്കേഷൻ ഡയറക്ടർ ഷാജു മുഹമ്മദുണ്ണി, പ്രിൻസിപ്പൽ ഡോ. മഹ്മൂദ് ശിഹാബ്, കോളജ് വൈസ് ചെയർപേഴ്സൻ എൻ. ഹനാൻ വർദ എന്നിവരിൽനിന്ന് മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് അംഗം ടി.എം. കുഞ്ഞുമുഹമ്മദ്, ഏരിയ കോഓഡിനേറ്റർ എം.എ. കമറുദ്ദീൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

കുട്ടികളിൽ സാമൂഹികബോധം വളർത്താനും സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. മഹ്മൂദ് ശിഹാബ് പറഞ്ഞു. ക്ലാസ് പ്രതിനിധികളായ ബുഷ്‌റ നൗറിൻ, ഐശ്വര്യ ബാബു, ജനറൽ സെക്രട്ടറി വി.വി. ഹിബ ഗഫൂർ, ജനറൽ സെക്രട്ടറി എം. സഹ്‌വ എന്നിവർ പങ്കെടുത്തു.

കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ എൻ. ഹനാൻ വർദ, ഹിബ ലത്തീഫ്, പി. റഷ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.

Tags:    
News Summary - Ansar Training College students bring comfort to patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.