ലി​ജോ ഫെ​ലി​ക്സ്

സൈബർ സെൽ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയുടെ നഗ്ന വിഡിയോ വാങ്ങിയ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: സൈബർ സെൽ ഉദ്യോഗസ്ഥനെന്ന വ്യാജേന വാട്സ്ആപ്പ് കോളിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന വിഡിയോകൾ വാങ്ങിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം തെക്കുംഭാഗം ചവറ സൗത്ത് മടച്ചാമ്പള്ളിൽ വീട്ടിൽ ലിജോ ഫെലിക്സിനെയാണ് (38) തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി ലൈംഗിക വിഡിയോകൾ കാണുന്നയാളാണെന്നും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ഭീഷണിമുഴക്കി. തുടർന്ന് കൗൺസിലിങ്ങിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് 2026 ഫെബ്രുവരിയിൽ വാട്സ് ആപ്പ് കോളിലൂടെ പരാതിക്കാരിയിൽനിന്ന് നഗ്ന വിഡിയോകൾ വാങ്ങിയെന്നാണ് കേസ്.

പ്രതി ജർമനിയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയതായി തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൈബർ പൊലീസ് ഇൻസ്പെക്ടർ കെ.സി. ബൈജു, സബ് ഇൻസ്പെക്ടർ ആൽബി തോമസ് വർഗീസ്, സി.പി.ഒമാരായ ഷിബു വാസു, മനുദേവ്, ഡ്രൈവർ അനന്തുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - fake threat against women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.