ഷെരീഫ്
യുവാവിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കനാൽ ബേസ് സ്വദേശി സ്റ്റോജോയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുല്ലൂർ മടത്തിക്കര സ്വദേശി കുഴിക്കണ്ടത്തിൽ വീട്ടിൽ ഷെരീഫ് (43) ആണ് ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായത്. സെപ്റ്റംബർ 29ന് വൈകീട്ട് 6.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കനാൽ ബേസിലെ വീടിന് സമീപത്ത് സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന പരാതിക്കാരനായ സ്റ്റോജോയെ പ്രതിയായ ഷെരീഫ് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
പരാതിക്കാരൻ തന്റെ ബന്ധുവിന്റെ വീട്ടിൽ പോകുന്നുണ്ടെന്ന തെറ്റിദ്ധാരണ മൂലമുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. സംഭവശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എടതിരിഞ്ഞിയിലുള്ള ഇയാളുടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്. അറസ്റ്റിലായ ഷെരീഫ് വിവിധ സ്‌റ്റേഷനുകളിലായി ആകെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ കെ.ഒ. പ്രദീപ്, എസ്.ഐമാരായ ഇ.യു. സൗമ്യ, ജാക്സൺ, ജി.എസ്.സി.പി.ഒമാരായ വിജോഷ്, മനോജ്, സി.പി.ഒമാരായ ഉമേഷ്, മിഥുൻ, കൃഷ്ണദാസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടകൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.