തൃശൂർ ജില്ല ഇൻക്ലൂസീവ് കായികമേളയ്ക്ക് തുടക്കം

തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പും തൃശൂർ സമഗ്ര ശിക്ഷാ കേരളവും (എസ്.എസ്.കെ) സംയുക്തമായി ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ല ഇൻക്ലൂസീവ് കായികോത്സവം 2026-ന് തോപ്പ് സ്റ്റേഡിയത്തിൽ തുടക്കമായി. കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലേക്കുള്ള മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും, ഭിന്നശേഷി കുട്ടികളുടെ കായികശേഷികൾ പരിപോഷിപ്പിക്കുന്നതിനുമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ജില്ലയിലെ 18 ബി.ആർ.സികളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറിലധികം കായികതാരങ്ങളാണ് രണ്ടു ദിവസങ്ങളിലായി തൃശൂരിലെ വിവിധ ഗ്രൗണ്ടുകളിൽ നടക്കുന്ന മേളയിൽ മാറ്റുരയ്ക്കുന്നത്. തോപ്പ് സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തൃശൂർ എം.എൽ.എ രാജൻ ജെ. പല്ലൻ കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സമഗ്ര ശിക്ഷാ കേരളം തൃശൂർ ഡിസ്ട്രിക്റ്റ് പ്രോജക്ട് കോർഡിനേറ്റർ സാലിഹ് പുളിയൻഞ്ഞാലിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ തൃശൂർ ഡി.പി.ഒ വി. സജിത സ്വാഗതം ആശംസിച്ചു.

കായികമേളയ്ക്ക് ആവേശം പകർന്ന് ദീപശിഖാ പ്രയാണവും നടന്നു. ജനറൽ കൺവീനർ അജീസ് എമ്മിൽ നിന്നും തൃശൂർ ഡി.പി.സി ഏറ്റുവാങ്ങിയ ദീപശിഖ എം.എൽ.എയ്ക്ക് നൽകി. തുടർന്ന്, കഴിഞ്ഞ വർഷം ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ സംസ്ഥാന സ്കൂൾ കായികമേളയിലെ ഗോൾഡ് മെഡലിസ്റ്റ് അമൃത് കെ.എസ് ദീപശിഖ ഏറ്റുവാങ്ങി പ്രയാണം നടത്തി.

തൃശൂർ ഡി.ഇ.ഒ അജിത് ജോൺ, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ കെ. റഹീന, തൃശൂർ ഹയർസെക്കൻഡറി അസിസ്റ്റന്റ് കോർഡിനേറ്റർ മക്ബൂൽ മോനുട്ടി, എസ്.എസ്.കെ തൃശൂർ ഡി.പി.ഒ വി.എസ്. അൻഫസ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. കായികാധ്യാപകരായ സി.എ. അനിൽകുമാർ, ടോമി സി. ചിന്നൻ, അമൽദേവ്, സിനി വർഗീസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. എസ്.എസ്.കെ തൃശ്ശൂർ ഡി.പി.ഒ ബൈജു ആന്റണി നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Thrissur District Inclusive Sports Meet Begins at Thope Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.