ഇടശ്ശേരിയിൽ കടയിലെ കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നപ്പോൾ

ഇടശ്ശേരിയിൽ കോഴിക്കടയിൽ മോഷണം

വാടാനപ്പള്ളി: ഇടശ്ശേരിയിലെ കോഴിക്കടയിൽ മോഷ്ണം. മോഷ്​ടാക്കൾ വാതിൽ തുറന്ന്​ സ്ഥലംവിട്ടതിനാൽ തെരുവുനായ്ക്കൾ കോഴികളെ കടിച്ചുകൊന്നു.അൽ സെയിൻ കോഴിക്കടയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഗ്രില്ലി‍െൻറ പൂട്ടുതകർത്ത് അകത്തുകയറിയ മോഷ്​ടാക്കൾ പള്ളിയിലേക്കായി നീക്കിവെച്ച വഴിപാട് തുക മോഷ്​ടിച്ചു.

14 കോഴികളെയാണ് നായ്ക്കൾ കടിച്ചുകൊന്നത്. രാവിലെയാണ് മോഷണവിവരം അറിയുന്നത്. പരാതിപ്രകാരം വാടാനപ്പള്ളി പൊലീസെത്തി പരിശോധന നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.