പൊ​ക്കാ​ഞ്ചേ​രി ബീ​ച്ചി​ൽ സീ​വാ​ൾ റോ​ഡ് ത​ക​ർ​ന്നി​ട​ത്ത് ക​ട​ലി​ൽ ചൂ​ണ്ട​യി​ട്ട് മീ​ൻ പി​ടി​ക്കു​ന്ന​വ​ർ

പൊക്കാഞ്ചേരി ബീച്ചിലും ഫസൽ നഗറിലും കടലാക്രമണം രൂക്ഷം

വാ​ടാ​ന​പ്പ​ള്ളി: പെ​ാക്കാ​ഞ്ചേ​രി ബീ​ച്ചി​ലും ഫ​സ​ൽ ന​ഗ​റി​ലും ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. തി​ര​യ​ടി​ച്ച് വെ​ള്ളം ക​യ​റു​ക​യാ​ണ്. നി​ര​വ​ധി തെ​ങ്ങു​ക​ൾ ക​ട​പു​ഴ​കി. വീ​ടു​ക​ളും ഭീ​ഷ​ണി​യി​ലാ​ണ്. പൊ​ക്കാ​ഞ്ചേ​രി സീ​വാ​ൾ റോ​ഡ് ത​ക​ർ​ന്നെ​ങ്കി​ലും ഫ​സ​ൽ ന​ഗ​റി​ൽ റോ​ഡ് ഏ​തു നി​മി​ഷ​വും ക​ട​ലെ​ടു​ക്കു​മെ​ന്ന അ​വ​സ്ഥ​യാ​ണ്.

തി​ര​യ​ടി​ച്ച് ക​യ​റു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ക​രി​ങ്ക​ല്ല​ടി​ച്ചി​ല്ലെ​ങ്കി​ൽ സീ​വാ​ൾ റോ​ഡ് ഒ​ലി​ച്ചു​പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടും.

മേ​ഖ​ല​യി​ൽ ക​ട​ലാ​ക്ര​മ​ണ​ത്തോ​ടൊ​പ്പം കു​ടി​വെ​ള്ള​ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്. ടാ​പ്പു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തു​ന്നി​ല്ലെ​ന്ന് വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്നു. 

Tags:    
News Summary - Sea erosion is severe at Pokkancherry Beach and Fazal Nagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.