ന​സീ​ബ് യാ​ത്ര​ക്കിടെ

12 രാജ്യങ്ങൾ തൊട്ട് നസീബിന്റെ ബൈക്ക് യാത്ര നാളെ വാടാനപ്പള്ളിയിൽ

വാ​ടാ​ന​പ്പ​ള്ളി: വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി ന​സീ​ബ് ദു​ബൈ​യി​ൽ​നി​ന്ന് ബൈ​ക്കി​ൽ തി​രി​ച്ച യാ​ത്ര 70 ദി​വ​സം പി​ന്നി​ട്ട് ഞാ​യ​റാ​ഴ്ച വാ​ടാ​ന​പ്പ​ള്ളി​യി​ൽ എ​ത്തും. സ​ഞ്ചാ​രി​യും വാ​ടാ​ന​പ്പ​ള്ളി ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​വു​മാ​യ ന​സീ​ബ് വീ​ണ്ടും ച​രി​ത്രം കു​റി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ, നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ യാ​ത്ര​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​ക്കു​റി ന​സീ​ബ് ത​ന്റെ ബൈ​ക്കി​ൽ യു.​എ.​ഇ​യി​ൽ​നി​ന്ന് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് ലോ​ങ് റൈ​ഡ് ന​ട​ത്തി​യ​ത്. മേ​യ് മൂ​ന്നി​ന് രാ​വി​ലെ 8.30നാ​ണ് ദു​ബൈ ഫ്രെ​യി​മി​നെ സാ​ക്ഷി​യാ​ക്കി ന​സീ​ബ് യാ​ത്ര​ക്ക് തു​ട​ക്ക​മി​ട്ട​ത്. ​12 രാ​ജ്യ​ങ്ങ​ളു​ടെ സം​സ്കാ​ര​വും ഭൂ​പ്ര​കൃ​തി​യും തൊ​ട്ട​റി​ഞ്ഞു​ള്ള യാ​ത്ര​യാ​യി​രു​ന്നു.

യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ജോ​ർ​ദാ​ൻ, ഇ​റാ​ഖ്, സി​റി​യ, തു​ർ​ക്കി, ജോ​ർ​ജി​യ, റ​ഷ്യ, ക​സാ​ഖ്സ്ഥാ​ൻ, ചൈ​ന, നേ​പ്പാ​ൾ, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു യാ​ത്ര. വാ​ടാ​ന​പ്പ​ള്ളി പു​തി​യ​വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​നാ​യ മു​ഹ​മ്മ​ദ് ന​സീ​ബ് ദു​ബൈ​യി​ൽ ഇ​ന്റീ​രി​യ​ർ ഡി​സൈ​ന​റാ​ണ്.

Tags:    
News Summary - bike travaller reached vadanapally after 70 days of drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.