വാടാനപ്പള്ളിയിൽ തെരുവുനായ്ക്കളുടെ ആക്രമണം; 30 കോഴികളെ കടിച്ചുകൊന്നു

വാ​ടാ​ന​പ്പ​ള്ളി: തെ​രു​വു​നാ​യ്ക്ക​ൾ 30 കോ​ഴി​ക​ളെ ക​ടി​ച്ചു​കൊ​ന്നു. അ​ഞ്ചാം വാ​ർ​ഡി​ലെ റാ​ഫി കോ​ർ​ണ​റി​ൽ താ​മ​സി​ക്കു​ന്ന പ​ണി​ക്ക​വീ​ട്ടി​ൽ ഷം​സു​വി​ന്റെ വീ​ട്ടി​ലെ വ​ള​ർ​ത്തു​കോ​ഴി​ക​ളെ​യാ​ണ് ക​ടി​ച്ചു​കൊ​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക​ളെ കൂ​ട്ടി​ൽ​നി​ന്ന് രാ​വി​ലെ തു​റ​ന്നു​വി​ട്ടി​രു​ന്നു.

എ​ട്ട് തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ഴ​യു​ടെ ശ​ബ്ദം കാ​ര​ണം കോ​ഴി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ടി​രു​ന്നി​ല്ല. വീ​ട്ടു​കാ​ർ പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് നാ​യ്ക്ക​ൾ കോ​ഴി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട​ത്. വി​ല​പി​ടി​പ്പു​ള്ള അ​ല​ങ്കാ​ര കോ​ഴി​ക​ളെ​യും നാ​ട​ൻ കോ​ഴി​ക​ളെ​യു​മാ​ണ് കൊ​ന്ന​ത്. മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. വാ​ടാ​ന​പ്പ​ള്ളി റാ​ഫി കോ​ർ​ണ​റി​ൽ പ​ണി​ക്ക​വീ​ട്ടി​ൽ ഷം​സു​വി​ന്റെ വീ​ട്ടി​ലെ വ​ള​ർ​ത്തു​കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്ന നി​ല​യി​ൽ

തൃപ്രയാറിൽ ഭിന്നശേഷിക്കാരന് കടിയേറ്റു

തൃ​പ്ര​യാ​ർ: തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​ന് പ​രി​ക്കേ​റ്റു. പ​ഴു​വി​ൽ മൂ​ന്ന് സെ​ന്റ് കോ​ള​നി​യി​ൽ പ​ള്ള​ത്ത് വീ​ട്ടി​ൽ സു​നീ​ഷി​നാ​ണ് (38) ക​ടി​യേ​റ്റ​ത്. തൃ​പ്ര​യാ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച പോ​ളി​ടെ​ക്നി​ക്കി​ന് സ​മീ​പം മൂ​ന്നു​പേ​രെ തെ​രു​വു​നാ​യ് ക​ടി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​രി​സ​രം, പോ​ളി​ടെ​ക്നി​ക് കാ​ന്റീ​ൻ പ​രി​സ​രം, ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ൽ പോ​ളി സെ​ന്റ​റി​ന് തെ​ക്കു​ഭാ​ഗ​ത്തു​ള്ള ജ​ന​കീ​യ ഹോ​ട്ട​ൽ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​രു​വു​നാ​യ് കൂ​ട്ട​ങ്ങ​ൾ സ്ഥി​രം കാ​ഴ്ച​യാ​ണ്.

Tags:    
News Summary - Stray dogs attack in Vadanappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.