തൃശൂർ -വാടാനപ്പള്ളി സംസ്ഥാന പാതയിൽ കണ്ടശ്ശാംകടവിൽ റോഡിന്റെ വീതി കുറവ് കാരണം കടന്നുപോകാൻ പ്രയാസപ്പെടുന്ന വലിയ വാഹനങ്ങള്‍

നിർമാണോദ്ഘാടനം കഴിഞ്ഞിട്ട് ഏഴുവർഷം: വികസനം എത്തിനോക്കാതെ തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാത

വാടാനപ്പള്ളി: നിർമാണോദ്ഘാടനം കഴിഞ്ഞ് ഏഴ് വർഷമായിട്ടും തൃശൂർ -വാടാനപ്പള്ളി സംസ്ഥാന പാത വികസനം നടപ്പായില്ല. റോഡിന്‍റെ വീതി കുറവ് യാത്ര ദുഷ്കരമാക്കുകയാണ്​. റോഡ് വീതികൂട്ടി വികസിപ്പിക്കണമെന്നത്​ വർഷങ്ങളായുള്ള ആവശ്യമാണ്​. വിവിധ പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ ഇതിനായി ജനകീയ സമിതി രൂപവത്കരിച്ച്​ പ്രക്ഷോഭം നടത്തിയിരുന്നു.

പി.എ. മാധവൻ എം.എൽ.എയായിരുന്ന കാലത്താണ്​ വികസനത്തിന്​ നടപടി തുടങ്ങിയത്​. മുൻ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്​ കൊട്ടിഘോഷിച്ച് നിർമാണോദ്​ഘാടനവും നടത്തി.

തൃശൂർ പടിഞ്ഞാറെ കോട്ട മുതൽ അരിമ്പൂർ വരെ വീതി കൂട്ടിയെങ്കിലും തുടർന്ന് വാടാനപ്പള്ളി വരെയുള്ള ഭാഗത്ത്​ വികസനം ഉണ്ടായില്ല. റോഡ്​ വികസന ആവശ്യമുന്നയിച്ച്​ സമരം നയിച്ചവർ പിന്നീട്​ എം.എൽ.എയും ജില്ല പഞ്ചായത്തഎ് അംഗവും ഡി.സി.സി പ്രസിഡന്‍റും എല്ലാമായിട്ടും ഇടപെടലില്ലെന്ന്​ ആക്ഷേപമുണ്ട്​.

കാഞ്ഞാണി മുതൽ വാടാനപ്പള്ളി വരെയുള്ള വീതി കുറഞ്ഞ റോഡ്​ എതിർ ദിശയിൽനിന്ന്​ വരുന്ന വാഹനങ്ങൾക്ക്​ കടുത്ത പരീക്ഷണമാണ്​. കണ്ടശാംകടവ് ഭാഗത്ത് രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്. ഇത്​ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. 

Tags:    
News Summary - Seven years after the inauguration of construction- Thrissur-Vadanapalli state highway without a glimpse of development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.