Posted On
date_range Updated On
date_range കടയുടെ പൂട്ട് തകർത്ത് നൂറുകിലോ അടക്ക കവർന്നു
വാടാനപ്പള്ളി: പുതുവത്സരാഘോഷം പൊടിപൊടിക്കുന്നതിനിടെ തളിക്കുളത്ത് രാത്രി അടക്ക കടയുടെ ഷട്ടറിെൻറ പൂട്ടുപൊളിച്ച് അടക്കയും പണവും കവർന്നു. വെള്ളിയാഴ്ച രാത്രി ബൈക്കിൽ എത്തിയ രണ്ടുപേർ കടയുടെ പൂട്ട് തകർത്ത് നൂറ് കിലോയിലധികം കൊട്ടയടക്കയും മേശയിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും കവരുകയായിരുന്നു.
ചാക്കിൽ കെട്ടിയാണ് അടക്ക കൊണ്ടുപോയത്. ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. തളിക്കുളം കൈതക്കലിലുള്ള, പോക്കാക്കില്ലത്ത് ഗഫൂറിെൻറതാണ് കട. പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.