മുഹമ്മദ് അസ്‌ലം,  അഖിൽ നാസ്‌

വ്യാപാരിയുടെ മാല കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ

കയ്പമംഗലം: കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികനായ വ്യാപാരിയുടെ മാല പൊട്ടിച്ച കേസിൽ രണ്ട് യുവാക്കളെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വഴിയമ്പലം സ്വദേശി മുന്നാക്കപറമ്പിൽ വീട്ടിൽ മുഹമ്മദ് അസ്‌ലം (20), കൂരിക്കുഴി സ്വദേശി വൈപ്പിൻ പാടത്ത് വീട്ടിൽ അഖിൽ നാസ്‌ (24) എന്നിവരാണ് പിടിയിലായത്. ചെന്ത്രാപ്പിന്നി സെന്‍ററിൽ കട നടത്തുന്ന ചെന്ത്രാപ്പിന്നി കോലാന്ത്ര സ്വദേശി മനോഹരന്റെ (85) മാലയാണ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രി കടയടച്ച് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന മനോഹരനെ പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തുകയും രണ്ടര പവന്റെ സ്വർണമാല ബലമായി പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു.

തൃശ്ശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിരുന്നു. അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. മനോഹരനെ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതികൾ മാല കവർന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിൽ കയ്പമംഗലം എസ്.എച്ച്.ഒ കെ.ടി. ബിജിത്ത് , എസ്.ഐ അജാസുദ്ദീൻ, ജി.എസ്.ഐ പി.കെ. രാജേഷ്, ജി.എസ്.സി.പി.ഒ സുനിൽകുമാർ, സി.പി.ഒ വിശാഖ് കൃഷ്ണ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Two arrested in connection with the theft of a merchant's necklace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.