Posted On
date_range Updated On
date_range കുതിരാനിൽ ഗതാഗതക്കുരുക്ക് രൂക്ഷം
പട്ടിക്കാട്: കുതിരാൻ തുരങ്കമുഖത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് കേടുവന്നതിനെ തുടർന്ന് രൂപപ്പെട്ട ഗതാഗതക്കുരുക്ക് രാത്രിയായതോടെ രൂക്ഷമായി. വാഹനനിര ചുവന്നമണ്ണ് വരെ നീണ്ടു.
വൈകീട്ട് അഞ്ചോടെയാണ് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ് തുരങ്കമുഖത്തിന് സമീപം കേടുവന്ന് കിടന്നത്. ഈ വാഹനം മാറ്റിക്കഴിയുമ്പോഴേക്കും വാഹനങ്ങളുടെ നിര നീണ്ടു. വിഷു, ദുഃഖവെള്ളി അവധിയായതിനാൽ നിരത്തിൽ സ്വകാര്യ വാഹനങ്ങൾ കൂടുതലാണ്.
വൈകീട്ട് എട്ടോടെ ആംബുലൻസുകൾക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായി. രാത്രി 11നും വാഹനങ്ങളുടെ വരിതന്നെയാണ്. പൊലീസ് ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.