റേഷൻ കാർഡിലെ വിവരങ്ങൾ പുതുക്കണം; ഇ.കെ.വൈ.സി പൂർത്തിയാക്കാൻ നിർദേശം
തൃശൂർ: റേഷൻ കാർഡിൽ ഉൾപ്പെട്ട മരിച്ച അംഗങ്ങളെ എത്രയും വേഗം നീക്കം ചെയ്യുന്നതിനും പ്രവർത്തനരഹിതമായ മൊബൈൽ ഫോൺ നമ്പറുകൾ മാറ്റി പുതിയ നമ്പർ ചേർക്കുന്നതിനുമുള്ള അപേക്ഷകൾ അക്ഷയ കേന്ദ്രം, ജനസേവന കേന്ദ്രം, സിറ്റിസൺ ലോഗിൻ എന്നിവ മുഖേന ഓൺലൈനായി സമർപ്പിക്കാമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. കൂടാതെ അനർഹമായി കൈവശം വെച്ച മുൻഗണനാ കാർഡുകൾ (എ.എ.വൈ മഞ്ഞ, പി.എച്ച്.എച്ച് പിങ്ക്) എത്രയും വേഗം പൊതുവിഭാഗത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിന് അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം.
മുൻഗണനാ വിഭാഗത്തിൽപ്പെട്ട (എ.എ.വൈ മഞ്ഞ, പി.എച്ച്.എച്ച് പിങ്ക്) എല്ലാ അംഗങ്ങളും ഇ.കെ.വൈ.സി അപ്ഡേഷൻ പൂർത്തിയാക്കണം. റേഷൻ കാർഡ് സംബന്ധമായ സംശയങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫിസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം: തൃശൂർ: 91885 27382, 0487 2331031, തലപ്പിള്ളി: 91885 27385, 04884 232257, കുന്നംകുളം: 91885 20762, 04885 296418, ചാവക്കാട്: 91885 27384, 0487 2502525, മുകുന്ദപുരം: 91885 27381, 0480 2825321, ചാലക്കുടി: 91885 27380, 0480 2704300, കൊടുങ്ങല്ലൂർ: 91885 27379, 0480 2802374.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.