തൃശൂർ: മാനസികമായും ശാരീരികമായും മകൻ പീഡിപ്പിക്കുന്നുവെന്ന മാതാപിതാക്കളുടെ പരാതിയിൽ വിചാരണക്ക് ഹാജരാകാതിരുന്ന മകനെ അറസ്റ്റ് ചെയ്യിപ്പിച്ച് വിചാരണ നടത്തി തൃശൂർ മെയിൻറനൻസ് ട്രൈബ്യൂണൽ പരാതിക്ക് തീർപ്പുകൽപിച്ചു. തൃശൂർ അരണാട്ടുകര കുന്നത്ത് വീട്ടിൽ ഗോപിയും ഭാര്യ ജാനുവുമാണ് മകൻ അനൂപ് പീഡിപ്പിക്കുന്നുവെന്ന പരാതി നൽകിയത്. വിചാരണക്ക് ഹാജരാകാൻ ബന്ധപ്പെട്ടപ്പോൾ സാധിക്കില്ല എന്നും ട്രൈബൂണലിെൻറ അധികാരം ഉപയോഗിച്ച് ചെയ്യാൻ പറ്റുന്നത് ചെയ്തോ എന്ന് അറിയിക്കുകയും ചെയ്തു.
മെയിൻറനന്‍സ് ട്രൈബൂണൽ പ്രിസൈഡിങ് ഓഫിസർ കൂടിയായ തൃശൂർ റവന്യൂ ഡിവിഷനൽ ഓഫിസർ എൻ.കെ. കൃപ അനൂപിന് എതിരെ വാറൻറ് പുറപ്പെടുവിക്കുകയായിരുന്നു.
തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെമിൻ, െപാലീസുകാരായ സിറിൽ, സുധീർ, റിക്സൺ എന്നിവരുടെ നേതൃത്വത്തിൽ മെക്കാനിക്കൽ എൻജിനീയറായ അനൂപിനെ (38) അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.