കേരള ഷോളയാർ: ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

തൃശൂർ: കെ.എസ്.ഇ.ബിക്ക്​ കീഴിലുളള കേരള ഷോളയാർ അണക്കെട്ടിലെ ജലനിരപ്പ് 2654.50 അടിയായതിനെ തുടർന്ന് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടി​െൻറ പരമാവധി ജലനിരപ്പ് 2659.50 അടിയാണ്. പറമ്പിക്കുളം ആളിയാർ കരാറി​െൻറ അടിസ്ഥാനത്തിലാണ് പരമാവധി ജലനിരപ്പ് തിട്ടപ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാട് ഷോളയാർ അണക്കെട്ടിൽ നിന്ന് എത്തിച്ചേരുന്ന വെളളത്തി​െൻറയും നിലവിലുളള നീരൊഴുക്കി​െൻറയും സ്ഥിതി കണക്കിലെടുത്ത് സമീപദിവസങ്ങളിൽ ജലനിരപ്പ് പൂർണ്ണസംഭരണ ശേഷിയിൽ എത്താൻ സാധ്യതയുളളതായി കെ.എസ്.ഇ.ബി വിലയിരുത്തുന്നു. അണക്കെട്ടിലെ അധികജലം പുറത്തേക്ക് ഒഴുക്കുന്നതിനുളള പ്രാരംഭനടപടികളുടെ ഭാഗമായാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചതെന്ന്​ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.