തദ്ദേശ തെരഞ്ഞെടുപ്പ്: ഇക്കുറി പ്രവചിക്കാനില്ല; ആരും

തൃശൂർ: ലോക്​സഭ തെരഞ്ഞെടുപ്പ് അനുഭവങ്ങളുടെ അടിത്തറയിലാണ് ഇത്തവണ രാഷ്​ട്രീയ പാർട്ടികളും മുന്നണികളും തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. കനത്ത വിജയം നൽകിയ ആത്മവിശ്വാസത്തിൽ യു.ഡി.എഫും അപ്രതീക്ഷിത തിരിച്ചടിയിൽ ഭയത്തോടെയും കരുതലോടെയും എൽ.ഡി.എഫും നേട്ടമുണ്ടാക്കിയ പ്രതീക്ഷയിൽ ബി.ജെ.പിയും മുന്നോട്ട്​ നീങ്ങുേമ്പാൾ രാഷ്​ട്രീയ നിരീക്ഷകർക്കും നെല്ലും പതിരും തിരിഞ്ഞ്​ കിട്ടുന്നില്ല.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലും, 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിലും മുന്നണികൾക്കുണ്ടായത് പ്രതീക്ഷകൾക്കപ്പുറത്തെ ഫലങ്ങളായിരുന്നു. 2010ലെ തെരഞ്ഞെടുപ്പിൽനിന്നും നേർവിപരീതമായിരുന്നു 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായത്.

കോര്‍പറേഷൻ 46 സീറ്റുമായി 2010ൽ ഭരിച്ച യു.ഡി.എഫ് 21ലേക്ക് ഒതുങ്ങിയപ്പോള്‍ എല്‍.ഡി.എഫ് ഏഴില്‍നിന്ന് 23ലേക്ക് ഉയര്‍ന്നു. ബി.ജെ.പി രണ്ടിൽനിന്ന് ആറിലേക്കും ഉയർന്നു. ഭരണകാലാവധി അവസാനിക്കുമ്പോൾ കോൺഗ്രസിൽ നിന്നും മുൻ പ്രതിപക്ഷ കക്ഷി നേതാവിനെ പാർട്ടിയിലെത്തിച്ചും, വിമതരായി വിജയിച്ചെത്തിയ രണ്ടുപേരെ കൂടെ കൂട്ടിയും സി.പി.എം നേട്ടത്തിലാണ്. ഏഴ് നഗരസഭകളിൽ ഇരിങ്ങാലക്കുടയിൽ നറുക്കെടുപ്പിലൂടെ ചെയർമാനാവാൻ കഴിഞ്ഞുള്ള നേട്ടം മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്.

പുതിയതായി രൂപവത്​കരിച്ച വടക്കാഞ്ചേരി നഗരസഭയും വൻ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി സ്വന്തമാക്കി. ഗുരുവായൂരിൽ തൂക്കുസഭയിലാണ് ഇടതുമുന്നണി ഭരണം നേടിയതെങ്കിൽ കാലാവധി പൂർത്തിയാക്കുമ്പോൾ കോൺഗ്രസിലെ അംഗങ്ങളെ പക്ഷത്ത് ചേർത്തെന്ന പ്രത്യേകതയുമുണ്ട്. ചാവക്കാട് ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തിയതിനൊപ്പം കോൺഗ്രസിൽ നിന്നുള്ള കൗൺസിലറെയും പക്ഷത്താക്കിയ നേട്ടമാണ് ഇടതുമുന്നണിക്കുള്ളത്.

കുന്നംകുളത്ത് കേവല ഭൂരിപക്ഷമില്ലെങ്കിലും ഇടതുമുന്നണി തന്നെയാണ് വലിയ കക്ഷിയെന്നതിനാൽ ഇവിടെയും ഭരണം ഇടതുമുന്നണിക്കായി. ഇടതുമുന്നണി ഭരിക്കുന്ന കൊടുങ്ങല്ലൂരിൽ പ്രതിപക്ഷത്ത് ബി.ജെ.പി വലിയ ഒറ്റകക്ഷിയാണെന്ന പ്രത്യേകതയുമുണ്ട്. ജില്ല പഞ്ചായത്തിൽ 2010ൽ വെറും 12 സീറ്റ് മാത്രമുണ്ടായിരുന്ന ഇടതുമുന്നണി ആകെയുള്ള 29 ഡിവിഷനുകളിൽ 20 സീറ്റും സ്വന്തമാക്കിയാണ് ഭരണം സ്വന്തമാക്കിയത്. 86 പഞ്ചായത്തുകളിൽ 66 ഇടത്തും ഇടതുമുന്നണിയും 19 പഞ്ചായത്തുകളിൽ യു.ഡി.എഫും ആണ് ഭരണം നേടിയത്. സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്ത് ആയി അവിണിശേരി ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടു.

ലോക്​സഭ തെരഞ്ഞെടുപ്പിലുണ്ടായ ഉജ്ജ്വല വിജയം ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് തൃശൂരിലെ യു.ഡി.എഫ് നേതൃത്വം. ലോക്​സഭ തെരഞ്ഞെടുപ്പ് കണക്ക് അനുസരിച്ച് 66 ലും യു.ഡി.എഫിന് ഭൂരിപക്ഷമുണ്ട്. 66 പഞ്ചായത്തുകളിലും യു.ഡി.എഫിന് മേൽക്കൈ ഉണ്ട്. ആറിടത്ത് എൻ.ഡി.എക്കാണ് മുൻതൂക്കം. 15 ഇടത്താണ് ഇടതുമുന്നണിക്ക് ഭൂരിപക്ഷമുള്ളത്.

ലോക്​സഭ തെരഞ്ഞെടുപ്പ് കണക്കനുസരിച്ച് കോർപറേഷനില്‍ മുപ്പതിനായിരത്തിലധികം വോട്ടി​െൻറ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. എന്‍.ഡി.എ ആണ് രണ്ടാം സ്ഥാനത്ത്. ഇവിടെ ഇടതുമുന്നണി മൂന്നാം സ്ഥാനത്തെത്തിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ലോക്​സഭ തെരഞ്ഞെടുപ്പ് ഫലമാവില്ല തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്. മുന്നണികളെല്ലാം ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ നേരത്തേ തന്നെ പൂർത്തിയാക്കിക്കഴിഞ്ഞു.

Tags:    
News Summary - thrissur local body election; nobody for prediction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.