ഹോട്ടലുകളുടെ ശുചിത്വമുറപ്പിക്കാൻ തൃശൂർ കോർപറേഷൻ

തൃശൂർ: കോര്‍പറേഷന്‍ പരിധിയിലെ ഹോട്ടലുകളിൽ ശുചിമുറി സൗകര്യം ലഭ്യമാക്കുന്നില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ എം.കെ. വർഗീസ് അറിയിച്ചു. നിരവധി പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്. ഒരാഴ്ചക്കകം എല്ലാ ഹോട്ടലുകളിലെയും ശുചിമുറികള്‍ ഭിന്നശേഷിക്കാര്‍ക്കുൾപ്പെടെ ഉപയോഗിക്കാവുന്ന തരത്തിൽ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മേയര്‍ അറിയിച്ചു.

ഒരാഴ്ചക്കുള്ളില്‍ എല്ലാ ഹോട്ടലുകളിലേയും കൂള്‍ബാറുകളുടേയും ശുചിത്വ നിലവാരം തൃപ്തികരമാക്കേണ്ടതാണ്. അല്ലെങ്കിൽ നിയമ നടപടികള്‍ സ്വീകരിക്കും. ഒരാഴ്ചക്ക് ശേഷവും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

അതോടൊപ്പം പ്രധാനപ്പെട്ട റോഡുകളിൽ വശങ്ങളിലും അനധികൃത വാഹനങ്ങളില്‍ പച്ചക്കറി, പലചരക്ക്, പഴങ്ങള്‍, മത്സ്യവർഗങ്ങള്‍ എന്നിവ അനധികൃതമായി വില്‍ക്കുന്നതുമൂലം റോഡ് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുകയും ഇതുമൂലം ഗതാഗതകുരുക്കും അപകടങ്ങളും ഉണ്ടാവുന്നതായും പരാതി ലഭിക്കുന്നുണ്ട്. റോഡിലും റോഡ് സൈഡിലും വാഹനങ്ങളില്‍ നടത്തുന്ന അനധികൃത കച്ചവടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ആര്‍.ടി.ഒക്ക് കത്തു നല്‍കി.

Tags:    
News Summary - Thrissur Corporation to check hotels hygiene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.