തൃശൂര്‍: ഇറ്റ് ഫോക്ക് അന്താരാഷ്ട്ര നാടക ഉത്സവത്തോടനുബന്ധിച്ച്, കഴിഞ്ഞകാല നാടക ഉത്സവങ്ങളുടെ പോസ്റ്ററുകളുടെയും, ഫോട്ടോകളുടെയും നാടക സ്‌കെച്ചുകളുടെയും പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഇറ്റ് ഫോക്കിന് വേണ്ടി പോസറ്റര്‍ തയാറാക്കിയ ശശി ഭാസ്‌കറിനോടുള്ള ആദര സൂചകമായാണ് ഇറ്റ് ഫോക്കിന്റെ പഴയകാല പോസ്റ്ററുകളുടെ പ്രദര്‍ശനം.
ഫോട്ടോ പ്രദര്‍ശനത്തില്‍ ബാദര്‍ സര്‍ക്കാര്‍ എന്ന ബംഗാളി നാടക കലാകാരന്റെ ജന്മശതാബ്ദിയില്‍ അദ്ദേഹത്തിന്റെ നാടകങ്ങളിലെ ധന്യ മുഹൂര്‍ത്തങ്ങളും വൈകാരിക രംഗങ്ങളുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചയായാണ് ഫോട്ടോ പ്രദര്‍ശനം. നാടകത്തെ ഉപരിവര്‍ഗ വേദികളില്‍നിന്ന് സാധാരണക്കാരനിലേക്ക് എത്തിക്കാനുള്ള ശ്രമം കൂടിയായിരുന്നു ബാദറിന്റെ നാടക പരീക്ഷണങ്ങൾ.
വേദിയുടെ പരിമിതികളിൽ നിന്നും പുറത്തേക്കിറങ്ങി കഥ പറയുന്നതിന്റെ നേർക്കാഴ്ചയാവുകയാണ് ഈ ഫോട്ടോകളിലൂടെ. ഒപ്പം അദ്ദേഹത്തെ ആദരിച്ചതിന്റെ ഫോട്ടോകളും കാണാന്‍ കഴിയും. നാടക പ്രവര്‍ത്തകരായിരുന്ന ഗോപാലന്‍ അടാട്ട്, കെ.വി. വിജേഷ്, സജീവ് കീഴരിയൂര്‍ എന്നിവരുടെ നാടക സ്‌കെച്ചുകളും പ്രദര്‍ശനത്തിലുണ്ട്. നാടകത്തിന്റെ വിവിധ സാധ്യതകള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി കാണാന്‍ അവസരം ഒരുക്കുകയാണ് ഇറ്റ് ഫോക്കിലൂടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.