പത്ര വിതരണക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു

മാള: മേലഡൂരിൽ പത്ര ഏജന്റിനെ ഹെൽമറ്റ് മുഖമൂടി ധരിച്ച് ബൈക്കിൽ എത്തിയ ആൾ വെട്ടിപ്പരിക്കേൽപിച്ചു. മേലഡൂർ പ്ലാശേരി വർഗീസിനെയാണ് (62) ആക്രമിച്ചത്. ഇദ്ദേഹത്തെ എറണാകുളത്തെ സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ച മൂന്നിന് മേലഡൂർ ജങ്ഷനിലായിരുന്നു സംഭവം.

വിവിധ പത്രങ്ങളുടെ ഏജന്റാണ് വർഗീസ്. ഹെൽമറ്റ് ധരിച്ച് ബൈക്കിൽ വന്നയാൾ പല ദിവസങ്ങളിലും വർഗീസിന്റെ കൈയിൽനിന്നും പത്രം മേടിക്കാറുണ്ടെന്നറിയുന്നു. ഇയാളുടെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് കടലാസുകൊണ്ട് മറച്ചിരുന്നു. എന്തുകൊണ്ടാണ് നമ്പർ പ്ലേറ്റ് മറിച്ചത് എന്ന് വർഗീസ് ചോദിച്ചിട്ടുണ്ട്.

അപ്പോൾ കുട്ടികൾ ചെയ്തതായിരിക്കുമെന്ന് പറഞ്ഞ് ഇയാൾ സ്ഥലം വിടും. ഈ സംഭവം നൈറ്റ് ഡ്യൂട്ടി പൊലീസിനോട് വർഗീസ് പറഞ്ഞിരുന്നു. വർഗീസിനോടൊപ്പം രണ്ട് ഏജന്റുമാരും പത്രം ഇടുന്നുണ്ടായിരുന്നു. അവരെ തള്ളി മാറ്റിയാണ് വർഗീസിനെ ആക്രമി നെഞ്ചിലും തലയിലും കൈയിലും വെട്ടിപ്പരിക്കൽപിച്ചത്. വർഗീസിന്റെ കൈവിരലുകൾ മുറിഞ്ഞുപോയിട്ടുണ്ട് . ബൈക്കിന്റെ ഭൂരിഭാഗം ഭാഗങ്ങളും കടലാസുകൊണ്ട് ഒടിച്ചിട്ടുണ്ടായിരുന്നു. സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയാണ് വർഗീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Newspaper delivery man murder attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.