കൈയടി നേടി ഫ്രാങ്കെന്‍സ്റ്റൈന്‍ പ്രൊജക്ട്

തൃശൂർ: നിറഞ്ഞ സദസ്സിൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി ഇറ്റ്ഫോക്ക് ഉദ്ഘാടന നാടകം. പ്രസിദ്ധ എഴുത്തുകാരി മേരി ഷെല്ലിയുടെ ഫ്രാങ്കെന്‍സ്റ്റൈന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി റോമാന്‍ ലമാസ് സംവിധാനം ചെയ്ത നാടകമാണ് ഫ്രാങ്കെന്‍സ്റ്റൈന്‍ പ്രൊജക്ട്. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ഏറ്റുമുട്ടല്‍ പ്രമേയമായുള്ള നാടകം അര്‍ജന്റീനിയയില്‍ നിന്നുള്ള ലൂസിയാനോ മന്‍സൂര്‍ എന്ന നാടകസംഘമാണ് അവതരിപ്പിക്കുന്നത്.

നോവലിന്റെ കഥയിലേക്ക് പപ്പറ്റ് തിയറ്റര്‍ സങ്കേതങ്ങള്‍ കൂടി സന്നിവേശിപ്പിച്ചാണ് നാടകം രൂപകൽപന ചെയ്തിരിക്കുന്നത്. നോവലിലെ കഥയെ അര്‍ജന്റീനന്‍ സാംസ്‌കാരിക ഭൂമികയുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനം ചെയ്യുന്ന നാടകം നിരവധി മിത്തുകളുകളിലേക്കുള്ള മിഴിതുറക്കല്‍ കൂടിയാണ്.

പ്രധാനമായും മുതിര്‍ന്നവര്‍ക്ക് വേണ്ടിയാണ് ഈ പപ്പറ്റ് പ്ലേ ഒരുക്കിയിരിക്കുന്നത്. ശവശരീരങ്ങളില്‍ നിന്നുള്ള ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ച രാക്ഷസനെ പുനരുജ്ജീവിപ്പിക്കാനായി ഡോ. വിക്ടര്‍ ഫ്രാങ്കന്‍സ്റ്റെന്‍ പേഗന്‍ കള്‍ട്ടുകളിലേക്ക് വഴിമാറി നടക്കുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവ പരമ്പരയിലേക്കാണ് നാടകം കാണികളെ ആനയിക്കുന്നത്. ലൂസിയാനോ മന്‍സൂര്‍ ആണ് ഡോ. വിക്ടര്‍ ഫ്രാങ്കന്‍സ്റ്റെന്‍ ആയി അരങ്ങില്‍ നിറഞ്ഞാടുന്നത്.

Tags:    
News Summary - Frankenstein Project receives applause

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.