തൃശൂർ: തൃശൂർ അതിരൂപതയിൽ ആദ്യമായി മൃതദേഹം ദഹിപ്പിച്ചു. കോവിഡ് ബാധിച്ച് മരിച്ച പനമുക്ക് ഇടവകാംഗം മേരി ഫ്രാൻസിസിെൻറ (65) മൃതശരീരമാണ് ക്രൈസ്തവ ആചാര പ്രകാരം ദഹിപ്പിച്ചത്. മൃതശരീരം ദഹിപ്പിക്കാമെന്ന് സീറോമലബാർ സഭയിൽ ആദ്യമായി സർക്കുലർ പുറപ്പെടുവിച്ചത് തൃശൂർ അതിരൂപതയാണെങ്കിലും ഇതാദ്യമായാണ് സംസ്കാരം നടന്നത്.
കലക്ടറുടെ അനുവാദത്തോടെ ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്രിമിറ്റോറിയത്തിന് വേണ്ടി സജ്ജമാക്കിയ സ്ഥലത്താണ് സംസ്കാര ശുശ്രൂഷകൾ നടത്തിയത്. തൃശൂർ അതിരൂപത സാമൂഹിക സേവന വിഭാഗമായ സാന്ത്വനം സോഷ്യൽ അപ്പോസ്തോലേറ്റ് നേതൃത്വം നൽകി. ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. സാന്ത്വനം ഡയറക്ടർ ഫാ. ജോയ് മൂക്കൻ, അസി. ഡയറക്ടർമാരായ ഫാ. സിെൻറാ തൊറയൻ, ഫാ. പോൾ മാളിയമ്മാവ്, ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഫാ. സിംസൺ ചിറമ്മൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.